
ദോഹ: ഗായകരും, കലാ സ്നേഹികളും, ആരോഗ്യ,വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും,ഗാന രചയിതാക്കളും,സംഗീതം-ആൽബം,മാപ്പിളപ്പാട്ട് നിരൂപകരും തുടങ്ങി വിവിധ കലാ മേഖലയിൽ നിന്നുള്ള പ്രവാസികളുടെ സാന്നിധ്യത്തിൽ നുഐജ ഇൻസ്പെയർ ഹാളിൽ IMAC Qatar ന്റെ ലോഗോ പ്രകാശനം IBPC വൈസ് പ്രസിഡണ്ടും IMAC ഖത്തർ അഡ്വായ്സറി ബോർഡ് ചെയർമാനുമായ അബ്ദുൽ സത്താർ, ബോർഡ് മെമ്പർ അബ്ദുൽ റഊഫ് കൊണ്ടോട്ടി, DoM ഖത്തർ പ്രസിഡണ്ട് ഉസ്മാൻ കല്ലൻ, IMAC ഖത്തർ ചെയർമാൻ സിദ്ദിഖ് ചെറുവല്ലൂർ എന്നിവർ സംയുക്തമായി നിർവഹിച്ചു . ചടങ്ങിൽ INCAS സെൻട്രൽ കമ്മിറ്റി സെക്രട്ടറി K ഷാഹുൽ ഹമീദ്, മലയാളി സമാജം വൈസ് പ്രസിഡണ്ട് ബദറുദ്ദീൻ, പ്രശസ്ത ഗായകൻ മുഹമ്മദ് ത്വയ്യിബ്, ഇൻകാസ് യൂത്ത് പ്രസിഡണ്ട് ദീപക് CG, പൊതു പ്രവർത്തകൻ സലീം എടശ്ശേരി, അഹ്മദ് മഗ്രാബി പെർഫ്യൂം സെയിൽസ് മാനേജർ സൈഫ് ഹാഷ്മി, ഷോ ഡയറക്ടർ സമീർ തൃശ്ശൂർ തുടങ്ങിയവർ സന്നിഹിതരായി. IMAC Qatar ന്റെ ആശയം വളരെ മനോഹരമായ ലോഗോയാക്കിയ നന്ദന ബിജുകുമാറിനെ വേദിയിൽ ആദരിച്ചു.
മൂന്നാം ക്ലാസ്സ് മുതൽ സ്കൂളിലും ഖത്തറിലെ വിവിധ സ്റ്റേജുകളിലും ഗാനരംഗത്ത് സജീവമായ നന്ദിത ജയദേവൻ തുടർ പഠനത്തിന് നാട്ടിലേക്ക് പോകുന്നതിന്റെ യാത്രയപ്പും വേദിയിൽ നടന്നു. തുടർന്ന് സമീർ തൃശ്ശൂരിന്റെ നേതൃത്വത്തിൽ അജ്മൽ, മേഘ ജിഷ്ണു, സവാദ്, ഹിബ ഷംന, ഹന ത്വയ്യിബ്, റസ്ലെഫ് തുടങ്ങി ഗായകർക്കൊപ്പം IMAC ഖത്തറിന്റെ ഗായകരായ ഹനീസ് ഗുരുവായൂർ, റഫീഖ് കുട്ടമംഗലം,നിയാസ് കാളികാവ്,വിസ്മയ ബിജുകുമാർ,നന്ദിത ജയദേവൻ,റിയാസ് വാഴക്കാട്, റഫീഖ് വാടാനപ്പള്ളി തുടങ്ങിയവർ പങ്കെടുത്ത ഗാനമേളയും, അമൃത മിഥുൻ, അശ്വതി കൃഷ്ണകുമാർ, വിദ്യാർഥികളായ ദക്ഷിണ കിരൺ, ഫാത്തിമ സിഹ്നി എന്നിവരുടെ ഡാൻസും പരിപാടികൾക്ക് മികവേകി. അഞ്ച് മണിക്കൂറിലേറെ നീണ്ടുനിന്ന പരിപാടിയുടെ ആംങ്കറിങ് മഞ്ചു അറക്കൽ നിർവഹിച്ചു.
കലാ രംഗത്ത് താല്പര്യം ഉള്ള ഇന്ത്യൻ വിദ്യാർത്ഥികളെയും, പുതിയ കലാകാരന്മാർക്കും, എഴുത്തുകാർക്കും, നിരൂപകർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക അതോടൊപ്പം അവധിയോ, വിശ്രമമോ ഇല്ലാതെ ജോലിയിലേർപ്പെടുന്ന വീട്ടു ജോലിക്കാർക്കും, ഗ്രോസറി, റെസ്റ്റോറന്റ്, നിർമ്മാണ മേഖലയിൽ നിന്നുള്ള തൊഴിലാളികൾക്കും മുൻഗണന നൽകി പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തുക, നോർക്ക,ക്ഷേമനിധി ഇൻഷുറൻസ് തുടങ്ങി Gvt സ്കീമുകൾ തൊഴിലിടങ്ങളിൽ പരിചപ്പെടുത്തുകയും ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ രജിസ്ട്രേഷൻ ചെയ്തുകൊടുക്കുകയും ചെയ്യുക എന്നതും IMAC Qatar രൂപീകരണത്തിന്റെ ലക്ഷ്യമാണെന്ന് ചെയർമാൻ സിദ്ദിഖ് ചെറുവല്ലൂർ പറഞ്ഞു. ......
ദോഹ: ഖത്തറിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഫൈസൽ ഹംസക്ക് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) യാത്രയയപ്പ് നൽകി. സി.ഐ.സി ആക്ടിങ് പ്രസിഡണ്ട് അബ്ദുറഹീം പി.പി ഉപഹാരം സമർപ്പിച്ചു.
ആക്ടിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ, കേന്ദ്ര സമിതി അംഗങ്ങളായ സുധീർ ടി.കെ, ബഷീർ അഹമ്മദ്, നൗഫൽ പാലേരി എന്നിവർ സംസാരിച്ചു. ......
ദോഹ: കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി 'മായാത്ത മന്ദസ്മിതം' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം വ്യത്യസ്തമായ അവതരണ ശൈലിയാലും വൻ ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. കെഎംസിസി ഹാളിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുൽ ആബിദ് ഉത്ഘാടനം ചെയ്തു. ......
ദോഹ: ഖത്തറിൽ ചൂട് അനുദിനം കൂടി വരുന്നു. വരും ദിവസങ്ങളിൽ എല്ലായിടത്തും ചൂടും ഈർപ്പവും കൂടുമെന്ന്
ഖത്തർ കാലാവസ്ഥ മന്ത്രാലയംഅറീയിച്ചു.......
ദോഹ: സൂഖ് വാഖിഫ് മാനേജ്മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയംസംഘടി പ്പിക്കുന്ന പത്താമത് പ്രാദേശിക ഈത്തപ്പഴ ഉത്സവത്തിൽ "മികച്ച ഈത്തപ്പഴ ബാസ്ക്കറ്റ്" മത്സരവിജയികളെ പ്രഖ്യാപിച്ചു.'ഖലാസ്' ഈത്തപ്പഴ വിഭാഗത്തിൽ ഒന്നാം സ്ഥാനം അബ്ദുൽഹാദി സുലൈമാൻ ഹൈദറിന്റെ ഫാമിന് ലഭിച്ചു. ഖലീൽ മൻസൂർ അൽ ഹജ്രിയുടെ ഫാം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം അബ്ദുൽഹമീദ് അൽ അൻസാരിയുടെഫാമിനും ലഭിച്ചു. ......